മഴക്കാലപൂർവ്വശുചീകരണം മുന്നൊരുക്കപ്രവർത്തനങ്ങൾ
May 29, 2026
മഴക്കാലപൂർവ്വശുചീകരണത്തിന്‍റെ ഭാഗമായി മെയ് 9, 10 തീയതികളിൽ ഡ്രൈ ഡേ (DRY DAY) ആചരണത്തോടു കൂടി കോന്നി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും വാർഡ് തല ശുചിത്വസമിതികളുടെയും നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടന്നു വരുന്നു.
ലക്ഷ്യം: പകർച്ചവ്യാധികൾ തടയാം, കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാം.ആരോഗ്യമുള്ള നാടിനായി...
ആഴ്ചയിലൊരിക്കൽ 10 മിനിറ്റ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ മാറ്റിവെക്കാം. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.
പങ്കാളികളാകുക, സുരക്ഷിതരാകുക!