ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
രാജാവ് പാർക്കുന്ന ഗ്രാമം എന്നർത്ഥമുള്ള 'കോൻ-ടി-ഊർ' എന്ന തമിഴ് വാക്കിൽ നിന്നുമാണ് കോന്നിയൂർ അഥവാ ഇന്നത്തെ കോന്നി എന്ന സ്ഥലനാമം ഉണ്ടായത്. പാണ്ഡ്യരാജ്യത്തെ ചെമ്പഴന്നൂർ ശാഖക്കാരായ പന്തളം രാജകുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ഈ പ്രദേശം, അവരുടെ ഒരു നൂറ്റാണ്ടിലധികം നീണ്ട ഭരണത്തിനും വിവിധ കോയിക്കലുകളുടെ (കൊട്ടാരങ്ങൾ) നിർമ്മാണത്തിനും സാക്ഷ്യം വഹിച്ചു. പടയാളികൾക്ക് ആയോധനമുറകൾ അഭ്യസിപ്പിച്ചിരുന്ന മല്ലശ്ശേരി (മല്ലയുദ്ധം), വാഴമുട്ടം (വാൾപയറ്റ്), ളാക്കൂർ (അമ്പെയ്ത്ത്) തുടങ്ങിയ സ്ഥലങ്ങളും, ശൈവ വിശ്വാസികളായ രാജാക്കന്മാർ സ്ഥാപിച്ച മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രവും കോന്നിയുടെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു. മധുര മുതൽ ചെങ്ങന്നൂർ വരെ നീണ്ടിരുന്ന പുരാതന വാണിജ്യ വനപാതയുടെ കേന്ദ്രമായിരുന്ന കോന്നി, പിന്നീട് സാമ്പത്തിക പ്രതിസന്ധികൾ കാരണം കൊല്ലവർഷം 996-ൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ കീഴിലായി. തുടർന്ന്, പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവിൽ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 27, 2026
വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയോജന നയവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പഞ്ചായത്തും ആയുർവേദ ആശുപത്രിയിൽ ചേർന്ന് നടത്തുന്ന പദ്ധതി പഞ്ചായത്തിലെ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിനും അവരുടെ മാനസിക സന്തോഷം...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തൂഫാൻ 2.0 തദ്ദേശസ്ഥാപനതല ഉദ്ഘാടനം
September 28, 2026