കർഷകസഭയും ഞാറ്റുവേലയും
June 29, 2026
കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. 2026 - 27 വർഷത്തെ കർഷകസഭയും ഞാറ്റുവേല ചന്തയും കോന്നി കൃഷിഭവനിൽ വച്ച് 27/ 6/26ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ റോജി അബ്രഹാം അവർകൾ തൈകൾ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു .കൃഷി ഓഫീസർ ശ്രീമതി ലിനി ജേക്കബ് സ്വാഗതം പറഞ്ഞ യോഗത്തിന് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ശോഭ മുരളി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സന്തോഷ് കുമാർ എസ് മുഖ്യപ്രഭാഷണം നടത്തുകയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് വേണ്ട പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും ചെയ്തു കോന്നി ബ്ലോക്ക് മെമ്പർമാരായ ശ്രീമതി പ്രിയ എസ് തമ്പി , സൗദ റഹീം കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി അനിത ബിജു കോന്നി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ പ്രവീൺ പി വി ശ്രീ കെ പി ശിവദാസ് ശ്രീ സുജിത്ത് ബാലഗോപാൽ എന്നിവർ ആശംസകൾ അറിയിക്കുകയും കോന്നി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സംഗീത രവി, ശ്രീമതി ജിൽഷ ഷാജി ,ശ്രീമതി സൂര്യകലആർ ,ശ്രീമതി സിന്ധു എംപി,ശ്രീ ജയകുമാർ എൻ ,ശ്രീമതി ഷൈല ബീഗം ശ്രീ തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു ഞാറ്റുവേല ചന്തയിൽ കോന്നി ബ്ലോക്ക്, മോഡൽ അഗ്രോ സർവീസ് സെൻററിൽ നിന്നുള്ള തൈകൾ വില്പന നടത്തി. യോഗാവസാനം അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീമതി സുനി എൻഎസ് യോഗത്തിന് നന്ദി അറിയിക്കുകയും ദേശീയ ഗാനം ആലപിച്ചു യോഗ നടപടികൾ അവസാനിക്കുകയും ചെയ്തു.



