ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ആരാധനാലയങ്ങൾ

മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം
മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം( വാർഡ് 11, മുരിങ്ങമംഗലം )
ശബരിമല ഇടത്താവളം

കോന്നി ജംഗ്ഷനിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം ആയിരം വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ്. ഒരുകാലത്ത് പന്തളം രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ശിവക്ഷേത്രമായി അറിയപ്പെടുന്നു. അച്ചൻകോവിൽ നദിയുടെ മനോഹരമായ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി ശ്രീപരമേശ്വരനാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രപരിസരത്ത് ശ്രീകൃഷ്ണന്റെ പ്രത്യേക സന്നിധിയും സ്ഥിതി ചെയ്യുന്നു. തുടർച്ചയായി നടന്ന ഭാഗവത സപ്താഹവുമായി ബന്ധപ്പെട്ട ദേവപ്രശ്‌നത്തിൽ ശ്രീകൃഷ്ണന്റെ ദിവ്യസാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഈ സന്നിധി സ്ഥാപിക്കപ്പെട്ടതാണ്.

ശബരിമല തീർത്ഥാടനവുമായി അഭേദ്യബന്ധമുള്ള ഈ ക്ഷേത്രം മണ്ഡലകാലത്ത് ഏറെ പ്രാധാന്യം നേടുന്നു. അയ്യപ്പസ്വാമിക്ക് അണിയിക്കുന്ന വിശുദ്ധമായ തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശബരിമലയിലേക്ക് പോകുന്ന വഴിയിൽ മുരിങ്ങമംഗലം ക്ഷേത്രത്തിൽ ഒരു രാത്രി വിശ്രമിക്കുന്നു. തുടർന്ന് മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലേക്ക് യാത്ര തുടരുന്നു. ഇതുകൊണ്ടുതന്നെ ശബരിമല തീർത്ഥാടകർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നായി മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം കണക്കാക്കപ്പെടുന്നു.

kakkara
കാക്കര ശ്രീ മഹാദേവ ക്ഷേത്രം (വാർഡ് 7, അതുമ്പുംകുളം )

കാക്കരക്കുടി എന്ന സ്ഥല നാമധേയം കൊണ്ട് അർത്ഥമാക്കുന്നത് സംഘകാല തമിഴ് വാക്കിൽ നിന്നാണ് ആരംഭിക്കുന്നത് കാക്കര എന്ന വാക്കിന്റെ അർത്ഥം "കാക്കുന്ന കര" കുടി എന്ന അർത്ഥമാക്കുന്നത് "പ്രദേശം അഥവാ സ്ഥലം" എന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനത്തിൽ സംഘകാലഘട്ടത്തിൽ ജീവിച്ചിരുന്ന ജനങ്ങളും സിദ്ധന്മാരും ആരാധിച്ചുവന്നിരുന്ന മഹാക്ഷേത്രമാണ് ഇന്നത്തെ കാക്കര ശ്രീമഹാദേവ ക്ഷേത്രം മറവപ്പടയുടെ നിരന്തരമായ ആക്രമണത്താൽ നശിപ്പിക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതുമാണ് ഇന്നത്തെ ഈ ക്ഷേത്ര സമുച്ചയം പ്രധാന കുടി ക്ഷേത്രങ്ങളായ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പാഠം പറക്കുളം മഹാദേവക്ഷേത്രം, കല്ലേലി അരയാണി മഹാദേവക്ഷേത്രം, കാക്കര ശ്രീമഹാദേവ ക്ഷേത്രം, മണ്ണിറ തലമാനം ശ്രീ മഹാദേവക്ഷേത്രം, ആലുവ കൂടി മഹാദേവ ക്ഷേത്രം എന്നിവയാണ് ഈ അഞ്ചു മഹാദേവ ക്ഷേത്രങ്ങളിൽ അഗ്നിയെ പ്രതിധാനം ചെയ്യുന്ന ഉഗ്രമൂർത്തിയും ബാക്കി നാല് ക്ഷേത്രങ്ങളെ കാക്കുന്നതുമായ മഹാക്ഷേത്രമാണ് കാക്കരക്കുടി ക്ഷേത്രം

മധ്യകേരളത്തിലെ ഏക മഹാ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൂടാതെ ദേവിക്ക് തുല്യ പ്രാധാന്യമുള്ള കേരളത്തിലെ ഏക ക്ഷേത്രം മലദൈവങ്ങളും കാളിയും കരിനീലയും 101 മക്കളായ കരിങ്കുട്ടി മുതൽ വിഷ്ണുമായ വരെയുള്ള കുട്ടിച്ചാത്തൻ മാരും കുടികൊള്ളുന്നതുമായ ഏക ക്ഷേത്രമാണ് അഷ്ടനാഗങ്ങൾ കുടികൊള്ളുന്നതുമായ ക്ഷേത്രം ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഒന്നര കിലോമീറ്റർ കിഴക്ക് തെക്ക് മാറി സ്ഥിതി ചെയ്യുന്നു ഈ രണ്ടു ക്ഷേത്രത്തിനും പുരാതനമായ രണ്ട് ക്ഷേത്രക്കുളങ്ങൾ നിലനിൽക്കുന്നു

st sebastian
സെന്റ്. സെബാസ്റ്റ്യൻസ് മലങ്കര സുറിയാനി  കത്തോലിക്കാ ദേവാലയം.( വാർഡ് 7, അതുമ്പുംകുളം )

സെന്റ്. സെബാസ്റ്റ്യൻസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം. ആവോലിക്കുഴി. സ്ഥാപിതം 1962. 8 കുടുംബങ്ങളെ ചേർത്ത് ഇടവക രൂപീകൃതമായി. ഫാ. ജോർജ് കുറ്റിയിൽ (വികാരി), ഫാ. ലൂക്കോസ് മാക്കീൽ (സഹ വികാരി), ഈശോ മത്തായി ചരുവിള (ട്രസ്റ്റി), ജോർജ് കിഴക്കേചരുവിൽ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച ചാപ്പൽ തിരുവനന്തപുരം അതിഭദ്രാസന അദ്ധ്യക്ഷൻ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് കൂദാശചെയ്തു.

ആമക്കുന്ന് പള്ളഇ
ആമക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി. (വാർഡ് 11, മുരിങ്ങമംഗലം)

ആമക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി മലങ്കര ഓർത്തഡോക്സ് സഭയിലെ പള്ളികളിൽ ഒന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വിശുദ്ധ ഗീവർഗീസ് (സെന്റ് ജോർജ്ജ്) ആണ് ഈ ഇടവകയുടെ മധ്യസ്ഥ വിശുദ്ധൻ. കോന്നി ടൗണിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള പയ്യനാമൺ എന്ന മനോഹരമായ ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.