This website is under construction. The content here is incomplete.
12- ആം അന്താരാഷ്ട്ര യോഗാദിനാചരണം

June 29, 2026

കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗാദിനാചരണം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. "ആരോഗ്യപരമായ വാർദ്ധക്യം യോഗയിലൂടെ..." എന്ന സന്ദേശവുമായി കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പഞ്ചായത്ത് തല യോഗാപ്രദർശനവും പരിപാടികളും ഏറെ ശ്രദ്ധേയമായി.
കോന്നി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ശ്രീമതി. ശോഭാ മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സ്വാഗതം  ശ്രീമതി. അനിതാ ബിജു (ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി) പറഞ്ഞു. തുടർന്ന് യോഗയും ആരോഗ്യവും എന്ന വിഷയത്തിന്റൊ അവതരണം  ശ്രീമതി. വൃന്ദ കെ. (മെഡിക്കൽ ഓഫീസർ, ആയുർവേദ ഡിസ്പെൻസറി, കോന്നി) ചെയ്തു. യോഗാചാര്യൻ ശ്രീ. ദിലീപ് പി. എസ് യോഗ സന്ദേശവും പ്രദർശനവും നടത്തി. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ .ശ്രീ മോഹനൻ കാലായിൽ, ക്ഷേമകാര്യസ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അജി കൊച്ചുകുഞ്ഞ്,   ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. കെപി ശിവദാസ്, ശ്രീ. സുജിത്ത് ബാലഗോപാൽ , ശ്രീ. സ്കറിയ പനച്ചത്തറയിൽ, ശ്രീമതി. ജിൽഷ ഷാജി, ശ്രീമതി. ഇന്ദുകല വി, ശ്രീമതി. സംഗീത മനോജ്, ശ്രീമതി. സൂര്യകല ആർ, ശ്രീമതി. സിന്ധു ശശി,   സിഡിഎസ് ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സൗദ റഹീം,  ശ്രീമതി. കവിത രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ശ്രീമതി. സജിനിമോൾ എസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

yoga1

 

yoga noticeyoga1

 

yoda day