ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഹരിത കര്‍മ്മ സേന

ഹരിതകർമ്മസേന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ശുചിത്വ പ്രവർത്തകരുടെ സംഘമാണ്. വീടുകളിലും സ്ഥാപനങ്ങളിലുമായി ഉണ്ടാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

•    വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം
•    മാലിന്യ വേർതിരിവിനെക്കുറിച്ചുള്ള ബോധവത്കരണം
•    പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗവും സംസ്കരണവും
•    ശുചിത്വ പ്രവർത്തനങ്ങളും ക്യാമ്പെയ്‌നുകളും
•    ഹരിത ഗ്രാമവും ആരോഗ്യകരമായ പരിസ്ഥിതിയും സൃഷ്ടിക്കൽ

ഹരിതകർമ്മസേനയുടെ ലക്ഷ്യം “മാലിന്യമുക്തവും ശുചിത്വമുള്ളതുമായ കേരളം” എന്നതാണ്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങൾ വിജയകരമാകുന്നത്. കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലുമായി 39 ഹരിതകർമ്മസേനാംഗങ്ങളാണ് കോന്നി ഗ്രാമപഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നത്.