മഴക്കാലപൂർവ്വശുചീകരണം - രോഗപ്രതിരോധപ്രവർത്തനവും ബോധവത്കരണവും
May 29, 2026
കോന്നി ഗ്രാമ പഞ്ചായത്ത് മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലും ജനങ്ങളെ മഴക്കാല രോഗങ്ങളിൽ നിന്നും സുരക്ഷിതരായിക്കുന്നതിന് ബോധവത്കരിക്കുന്നതിനുള്ള ക്ലാസും നോട്ടീസ് വിതരണവും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വാർഡ് ശുചിത്വസമിതി അംഗങ്ങൾ, ഗ്രാമപഞ്ചയത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ 2026 മെയ് 13 മുതൽ നടന്നു.
ലക്ഷ്യം: പകർച്ചവ്യാധികൾ തടയാം, കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാം.ആരോഗ്യമുള്ള നാടിനായി...
ആഴ്ചയിലൊരിക്കൽ 10 മിനിറ്റ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ മാറ്റിവെക്കാം. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.























