This website is under construction. The content here is incomplete.
പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

🌏 ഭൂമിശാസ്ത്രം
കോന്നി ഗ്രാമപഞ്ചായത്ത് — പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി ബ്ലോക്കിലാണ് കോന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോന്നി വില്ലേജ് പൂർണ്ണമായും ഭാഗികമായി കോന്നിതാഴം, മലയാലപ്പുഴ, ഐരവൺ എന്നീ വില്ലേജുകളിലുമായി വ്യാപിച്ചു സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കോന്നി.

📌 പ്രധാന വസ്തുതകൾ

📍 വിസ്തൃതി41.45 ചതുരശ്ര കിലോമീറ്റർ
🛣️ ഹൈവേ8-ാം നമ്പർ സ്റ്റേറ്റ് ഹൈവേ (പുനലൂർ–മൂവാറ്റുപുഴ)
🌊 പ്രധാന നദിഅച്ചൻകോവിലാർ
⭐ ഗ്രേഡ്സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത്
🏛️ ജില്ലാ ആസ്ഥാനം10 കി.മീ. തെക്ക്

🗺️ അതിരുകൾ

🔽 തെക്ക്അരുവാപ്പുലം പഞ്ചായത്ത്
🔼 വടക്ക്പ്രമാടം, മലയാലപ്പുഴ പഞ്ചായത്തുകൾ
➡️ കിഴക്ക്തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകൾ
⬅️ പടിഞ്ഞാറ്പ്രമാടം പഞ്ചായത്ത്

📜 ചരിത്രവും പേരിന്റെ ഉത്ഭവവും

കോന്നി മുൻകാലത്ത് കോന്നിയൂർ ആയിരുന്നു. കോൻ-ടി-ഊർ എന്ന തമിഴ് വാക്കിന്റെ അർത്ഥം "രാജാവ് പാർക്കുന്ന ഗ്രാമം" എന്നാണ്. കോൻടിഊർ ലോപിച്ച് കോന്നിയൂരും തുടർന്ന് കോന്നിയുമായി.

കോന്നിയുടെ പുരാതന ചരിത്രം പന്തളം രാജവംശത്തിന്റെ പൂർവ്വചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടുകിടക്കുന്നു.

🌳 പ്രകൃതിഭംഗിയും ഭൂപ്രകൃതിയും

കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മലനാടിന്റെ ഭാഗമാണ് കോന്നി. ഉയർന്ന മലനിരകളും താഴ്ന്ന പാടശേഖരങ്ങളും പലയിടങ്ങളിലായുള്ള പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും വനവിഭവങ്ങളും പ്രകൃതിരമണീയതയും കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് കോന്നിയൂർ. അച്ചൻകോവിലാറിന്റെ ഇരുകരകളിലുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

🐘 കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ആനപിടുത്ത കേന്ദ്രങ്ങളിൽ ഒന്ന് കോന്നിയിലാണ് സ്ഥാപിതമായിരിക്കുന്നത്.