വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം
October 27, 2026
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയോജന നയവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പഞ്ചായത്തും ആയുർവേദ ആശുപത്രിയിൽ ചേർന്ന് നടത്തുന്ന പദ്ധതി പഞ്ചായത്തിലെ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിനും അവരുടെ മാനസിക സന്തോഷം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന വയോജനങ്ങൾക്കുള്ള സൗജന്യ യോഗ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശോഭ മുരളിയുടെ അധ്യക്ഷതയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനിതാ ബിജു, അജി കൊച്ചുകുഞ്ഞ്, അംഗങ്ങളായ കെ പി ശിവദാസ്, ഐവാൻ വകയാർ, അഡ്വ. പി എസ് ശ്യാംകുമാർ, ജിൽഷ ഷാജി, സൂര്യകല, സിന്ധു ശശി, സംഗീത രവി, ആയുർവേദ ഡോക്ടർ വൃന്ദ, പരിശീലകൻ ദിലീപ് പി എസ് എന്നിവർ സംസാരിച്ചു..
