VB G RAM G പദ്ധതി
◆ തൊഴിൽ ഗ്യാരണ്ടി
അവിദഗ്ധ കൈത്തൊഴിൽ ചെയ്യാൻ സന്നദ്ധരായ ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഓരോ സാമ്പത്തിക വർഷവും 125 ദിവസത്തെ വേതനത്തൊഴിൽ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
കാർഷിക മേഖലയിലെ തിരക്കേറിയ കാലയളവിൽ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നിർദേശിക്കുന്ന പരമാവധി 60 ദിവസത്തെ കാലയളവിൽ പ്രവൃത്തികൾ ക്രമീകരിക്കാം. അർഹമായ 125 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി തൊഴിലാളികൾക്ക് ലഭ്യമാകും.
◆ പ്രധാന ലക്ഷ്യങ്ങൾ
- ഗ്രാമീണ കുടുംബങ്ങൾക്ക് വരുമാനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുക.
- തൊഴിൽ ആവശ്യപ്പെടുന്ന അർഹരായവർക്ക് സമയബന്ധിതമായി തൊഴിൽ നൽകുക.
- ഉൽപ്പാദനപരവും സ്ഥിരതയുള്ളതുമായ ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കുക.
- ജലസംരക്ഷണം, മണ്ണുസംരക്ഷണം, കാർഷിക വികസനം, ഹരിതവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുക.
- ഗ്രാമസഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തമുള്ള വികസന ആസൂത്രണം ഉറപ്പാക്കുക.
- തൊഴിൽ പദ്ധതികളെ ഗ്രാമീണ ജീവനോപാധി വികസനവുമായി ബന്ധിപ്പിക്കുക.
- സുതാര്യവും ഉത്തരവാദിത്വപരവുമായ പദ്ധതിനിർവഹണം ഉറപ്പാക്കുക.
◆ ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണം
പദ്ധതിയിലെ പ്രവൃത്തികൾ പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് താഴെത്തട്ടിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നത്. ഗ്രാമസഭകളുമായി കൂടിയാലോചിച്ച് ഗ്രാമപഞ്ചായത്ത് ആവശ്യമായ പ്രവൃത്തികൾ കണ്ടെത്തുകയും മുൻഗണന നിശ്ചയിക്കുകയും ചെയ്യും. ഈ പ്രവൃത്തികൾ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (Viksit Gram Panchayat Plan) എന്ന വാർഷിക പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തും. തുടർന്ന് പദ്ധതികൾ ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഏകോപിപ്പിക്കും.
◆ പ്രധാന പ്രവൃത്തി മേഖലകൾ
◆ തൊഴിലാളികളുടെ അവകാശങ്ങൾ
◆ സുതാര്യതയും ഡിജിറ്റൽ നിരീക്ഷണവും
തൊഴിലാളികളുടെ ഹാജർ, പ്രവൃത്തി പുരോഗതി, ആസ്തികളുടെ സ്ഥാനം, കൂലി വിതരണം, ചെലവ് എന്നിവ രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
- ബയോമെട്രിക്/ഡിജിറ്റൽ ഹാജർ സംവിധാനങ്ങൾ.
- പ്രവൃത്തികളുടെയും ആസ്തികളുടെയും ജിയോ-ടാഗിംഗ്.
- മൊബൈൽ അധിഷ്ഠിത റിപ്പോർട്ടിംഗ്.
- തത്സമയ ഡാഷ്ബോർഡുകൾ.
- നിർമിത ആസ്തികളുടെ ഡിജിറ്റൽ രേഖകൾ.
- പ്രവൃത്തിസ്ഥലങ്ങളിൽ ജനതാ ബോർഡുകൾ.
- പ്രവൃത്തി, ചെലവ്, കൂലി, ഹാജർ തുടങ്ങിയ വിവരങ്ങളുടെ പൊതുപ്രദർശനം.
◆ സാമൂഹിക ഓഡിറ്റും പരാതി പരിഹാരവും
ഗ്രാമസഭകളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ സാമൂഹിക ഓഡിറ്റ് നടത്തും. മസ്റ്റർ റോളുകൾ, ബില്ലുകൾ, വൗച്ചറുകൾ, അളവുപുസ്തകങ്ങൾ, ഭരണാനുമതികൾ, ചെലവ് രേഖകൾ, ജിയോ-ടാഗ് ചെയ്ത വിവരങ്ങൾ തുടങ്ങിയവ പൊതുപരിശോധനയ്ക്ക് ലഭ്യമാക്കും.
തൊഴിൽ ലഭിക്കാത്തത്, കൂലി വൈകുന്നത്, ഹാജർ രേഖകളിലെ പിഴവ്, പ്രവൃത്തിയുടെ ഗുണനിലവാരം, രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ തൊഴിലാളികൾക്ക് പരാതി നൽകാം.
◆ ഗ്രാമപഞ്ചായത്തിന്റെ ചുമതലകൾ
◆ പദ്ധതി ഭരണസംവിധാനം
VB–G RAM G പദ്ധതി കേന്ദ്ര, സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി നടപ്പാക്കുന്നു. കേന്ദ്രതലത്തിൽ കേന്ദ്ര സർക്കാർ/കേന്ദ്ര കൗൺസിൽ, സംസ്ഥാനതലത്തിൽ സംസ്ഥാന സർക്കാർ/സംസ്ഥാന കൗൺസിൽ, ജില്ലാതലത്തിൽ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ, ബ്ലോക്ക് തലത്തിൽ പ്രോഗ്രാം ഓഫീസർ, ഗ്രാമതലത്തിൽ ഗ്രാമപഞ്ചായത്ത് എന്നിവയാണ് പ്രധാന നിർവഹണ ഘടകങ്ങൾ.
ഗ്രാമസഭ ജനപങ്കാളിത്തത്തിന്റെയും സാമൂഹിക ഓഡിറ്റിന്റെയും പ്രധാന വേദിയാണ്. ഗ്രാമപഞ്ചായത്ത് ആസൂത്രണം, പ്രവൃത്തി നിർവഹണം, രേഖാപരിപാലനം, സുതാര്യത, കൂലി വിതരണ ഏകോപനം എന്നിവ നിർവഹിക്കുന്നു.
◆ ലക്ഷ്യം
തൊഴിൽ ആവശ്യപ്പെടുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് നിയമപരമായ തൊഴിൽ ഗ്യാരണ്ടി നൽകുകയും, തൊഴിൽ അവസരങ്ങളെ സ്ഥിരതയുള്ള ജീവനോപാധികളാക്കി മാറ്റുകയും, ജലം, മണ്ണ്, കൃഷി, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്ന ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് VB–G RAM G പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജനപങ്കാളിത്തം, ഡിജിറ്റൽ നിരീക്ഷണം, സാമൂഹിക ഓഡിറ്റ്, സുതാര്യത എന്നിവയിലൂടെ ശക്തവും ഉത്തരവാദിത്വപരവുമായ ഗ്രാമീണ വികസന സംവിധാനം രൂപപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.