ടി ബി മുക്ത് പഞ്ചായത്തായി

കോന്നി ഗ്രാമപഞ്ചായത്ത്

ജില്ലാ ടി ബി എലിമിനേഷൻ ബോർഡിൻറെ പരിശോധനയിൽ കോന്നി ഗ്രാമപഞ്ചായത്ത് ടി ബി പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തിയ ഊർജ്ജിത പ്രവർത്തനങ്ങളുടെ ഭാഗമായി ടി ബി മുക്ത് പഞ്ചായത്തായി പ്രഖ്യാപിച്ച് അവാർഡ് നൽകി.

കോന്നി ഗ്രാമപഞ്ചായത്തിലെ രോഗബാധിതരായ 12 ആളുകളെ തുടർച്ചയായി നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്യുകയും ടിബി എലിമിനേഷൻ ബോർഡിന്റെ ചികിത്സാ സഹായം നൽകുകയും ചെയ്ത നടപടികളെ തുടർന്ന് ടിബി എലിമിനേഷൻ ബോർഡിൻറെ അന്തിമ പരിശോധനയിൽ കോന്നി ഗ്രാമപഞ്ചായത്തിനെ ടിബി മുക്ത് പഞ്ചായത്ത് എന്ന നിലയിൽ തിരഞ്ഞെടുത്തു അവാർഡ് നൽകുകയായിരുന്നു.

പുരസ്‌കാരവും പ്രശംസാപത്രവും ബഹു. ജില്ലാകളക്ടർ ശ്രീ. നിസാമുദീൻ എ യിൽ നിന്നും ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. റോജി ഏബ്രഹാം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ശോഭ മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. പ്രവീൺ പ്ലാവിളയിൽ, ശ്രീമതി. സൂര്യകല ആർ, ശ്രീമതി. ജിൽഷ ഷാജി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ശ്രീമതി. ബെറ്റ്സി വി ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അജിത്ത് രാജ് എന്നിവർ പങ്കെടുത്തു.

കോന്നി ഗ്രാമപഞ്ചായത്ത് , ആരോഗ്യവകുപ്പ് / കോന്നി താലൂക്ക് ആശുപത്രി എന്നീ വകുപ്പുകളുടെ ആത്മാർത്ഥമായ പരിശ്രമഫലമായിട്ടാണ് ഗ്രാമപഞ്ചായത്തിന് അവാർഡ് ലഭിച്ചതെന്നും തുടർന്നും ടിബി രോഗത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കുകയും ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോജി ഏബ്രഹാം അറിയിച്ചു.