പത്തനംതിട്ട ജില്ല
കേരളോത്സവം 2026 നവംബർ 7 , 8 തീയതികളിൽ...ഓൺലൈൻ രജിസ്ട്രേഷൻ 26/10/2026 മുതൽ 4/11/2026 വരെ https://keralotsavam.com എന്ന വെബ് സൈറ്റ് വഴി ചെയ്യാവുന്നതാണ്..രജിസ്‌ട്രേഷൻ ചെയ്യുന്നവർ കോന്നി ഗ്രാമപഞ്ചായത്ത് പരിധിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം...
തൂഫാൻ 2.0 തദ്ദേശസ്ഥാപനതല ഉദ്ഘാടനം

September 28, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി വിമുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന തൂഫാൻ 2.0  യുടെ  ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. തൂഫാൻ 2.0 യുടെ പതാക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. റോജി ഏബ്രഹാം ഉയർത്തി.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ റോജി എബ്രഹാം അധ്യക്ഷൻ ആയിരുന്ന  യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ശോഭ മരളി സ്വാഗതം ആശംസിച്ചു . കോന്നി ഡിവൈഎസ്പി ശ്രീ. മുഹമ്മദ് റഹീം തൂഫാൻ 2.0 യുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയും തൂഫാൻ വാരിയേഴ്‌സിന് ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി. സജിനിമോൾ എസ് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെചടങ്ങിൽ സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിൻ്റെ ഭാഗമായുള്ള കൈയ്യോട് കൈ ലോഗോയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കോന്നി ഡിവൈഎസ്പിയും ചേർന്ന് നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  അജി കൊച്ചു കുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ , ഐവാൻ വകയാർ , സജി പനച്ചത്തറ, സിന്ധു ശശി, സൂര്യകല ആർ, ജിൽഷ ഷാജി, സിജി എസ് ഷംസ്, സംഗീത രവി , ശാന്തിനി ഷിജു, ഇന്ദുകല വി, ഷൈല ബീഗം എന്നിവർ ആശംസകൾ അറിയിക്കുകയും സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി. കവിത രാജ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ, മേറ്റുമാർ തൊഴിലുറപ്പ് ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, അംഗനവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, എസ് പി സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.പരിപാടിയോട് അനുബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷനും ബോധവൽക്കരണ ക്ലാസ്സും നടന്നു.

 

തൂഫാൻ2തൂഫാൻ3തൂഫാൻ4തൂഫാൻ10തൂഫാൻ11തൂഫാൻ12തൂഫാൻ13
 

thoofan