ജാഗ്രതാ സമിതി
🛡️ കോന്നി ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതി
സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണത്തിനും സുരക്ഷിത സമൂഹ നിർമ്മാണത്തിനുമായി
📖 ജാഗ്രതാസമിതി
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, സ്വാതന്ത്ര്യ നിഷേധം, അവകാശലംഘനം എന്നിവയിൽ പരാതി സ്വീകരിക്കാനും ഇടപെട്ട് പരിഹരിക്കാനും അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാത്ത തരത്തിലുള്ള സാമൂഹിക സൃഷ്ടിക്കും വേണ്ടി പ്രവർത്തിക്കാൻ ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിച്ചതാണ് ജാഗ്രതാസമിതികൾ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിതാകമ്മീഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജാഗ്രതാസമിതികളുടെ പ്രവർത്തനം സ.ഉ.(എം.എസ്.) നം 31/07/ സ.ക്ഷേ.വ ഉത്തരവിൻ പ്രകാരം വളരെ ഗൗരവത്തിൽ കൃത്യതയോടെ നടത്തേണ്ട പ്രക്രിയയാണ്.പ്രവർത്തനത്തിന് കരുത്തുപകരുന്നതിനുവേണ്ടി താഴെത്തലം മുതൽ വനിതാകമ്മീഷൻ തലം വരെയും സാമൂഹിക ക്ഷേമവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയുടെ കൃത്യമായ മോണിറ്ററിംഗും തുടർ പ്രവർത്തനങ്ങളും സഹായിക്കുന്നു.
കോന്നി ഗ്രാമപഞ്ചായത്തിന്റെ 20 വാർഡുകളിലും ജാഗ്രതാസമിതികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു. പഞ്ചായത്തുതല ജാഗ്രതാസമിതി പ്രവർത്തനങ്ങളെ സഹായിക്കാനായി വിവിധ മേഖലകളിലുള്ളവരെ ചേർത്ത് സഹായസമിതിയും നിയമസഹായം നൽകാനായി വക്കീലന്മാരെ ചേർത്ത് നിയമസഹായ സംവിധാനവും കൂടാതെ ജാഗ്രതാസമിതി പ്രവർത്തനം ഓരോ വനിതയുടെയും അടുത്ത് എത്തിക്കാനും അവരെ സംബന്ധിക്കുന്ന വിഷയങ്ങൾ ജാഗ്രതാസമിതിയിലെത്തിക്കാനും സഹായിക്കുന്ന തരത്തിൽ വാർഡുതല ജാഗ്രതാസമിതി പ്രവർത്തിക്കുന്നു.11 അംഗങ്ങൾ അടങ്ങിയ പഞ്ചായത്തുതല ജാഗ്രതാസമിതിയുടെ അദ്ധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൺവീനർ ഐ.സി.ഡി.എസ്. സൂപ്പർവൈസറും ആണ്. പോലീസ് സബ്/സർക്കിൾ ഇൻസ്പെക്ടർ, വനിതാപഞ്ചായത്തംഗം, വനിതാ വക്കീൽ, പട്ടികജാതി/പട്ടികവർഗ വിഭാഗം സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളാണ്.
🏢 ജാഗ്രതാസമിതി ഘടന
അദ്ധ്യക്ഷൻ
ഉപാദ്ധ്യക്ഷൻ
കൺവീനർ
കോ-കൺവീനർ
അംഗം
അംഗം
അംഗം
അംഗം
അംഗം
അംഗം
അംഗം